ആനക്കൊമ്പ് കേസ് : ഉടമസ്ഥാവകാശം നല്‍കിയതായി സര്‍ക്കാര്‍

കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍നിന്നു കണ്ടെടുത്ത ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം അദ്ദേഹത്തില്‍ത്തന്നെ നിക്ഷിപ്തമാക്കി ഉത്തരവു പുറപ്പെടുവിച്ചതായി സംസ്ഥാന സ ര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആനക്കൊമ്പുകള്‍ മോഹന്‍ലാലിനു വിട്ടുനല്‍കിയ വനംവകുപ്പിന്റെ നടപടി ചോദ്യംചെയ്ത് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിച്ചതിന് 2012ല്‍ വനംവകുപ്പ് കേസെടുത്തിരുന്നു. കേസെടുത്തശേഷം മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ വിട്ടുനല്‍കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജി.

Next Story

RELATED STORIES

Share it