kannur local

ആനക്കുളം നവീകരണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി

കണ്ണൂര്‍: ആനക്കുളം നവീകരണം ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പിന്നീട് സംരക്ഷിക്കേണ്ട ചുമതല നാട്ടുകാര്‍ക്കാണെന്നും മന്ത്രി കെസി ജോസഫ്. തെക്കീബസാര്‍ മക്കാനിക്കു സമീപത്തെ ആനക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. മലയാളികള്‍ ശുചിത്വകാര്യത്തില്‍ മുന്‍പന്തിയിലാണെങ്കിലും മാലിന്യ സംസ്‌കരണത്തില്‍ പിറകിലാണ്.
ജലാശയങ്ങളിലും കുളങ്ങളിലും മാലിന്യനിക്ഷേപം നടത്തുകയാണ്. ചിറക്കല്‍ കുളത്തിന്റെ ഉടമസ്ഥാവകാശം നിലനിര്‍ത്തി പൊതുസമൂഹത്തിന് ഗുണകരമാവും വിധം സംരക്ഷിക്കാനാവണം. സഹസ്രസരോവരം പദ്ധതിയില്‍ സംസ്ഥാനത്തെ ആയിരം കുളങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എപി അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.
സബ് കലക്ടര്‍ നവ്‌ജ്യോത് ഖോസ റിപോര്‍ട്ട് അവതരിപ്പിച്ചു. പി കെ ശ്രീമതി എംപി മുഖ്യാതിഥിയായിരുന്നു. മേയര്‍ ഇ പി ലത, ഡെപ്യൂട്ടി മേയര്‍ സി സമീര്‍, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ മുഹമ്മദ് അസ്‌ലം, കൗണ്‍സിലര്‍ വെള്ളോറ രാജന്‍, കലക്ടര്‍ പി ബാലകിരണ്‍, കൗണ്‍സിലര്‍ ഇ ബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി സുധാകരന്‍, സി പി സന്തോഷ്, എം പി മുഹമ്മദലി, കുളം സംരക്ഷണ സമിതി കണ്‍വീനര്‍ ഏറമ്പള്ളി രവീന്ദ്രന്‍, ചെയര്‍മാന്‍ ഇ സോമന്‍ സംസാരിച്ചു. ഓപറേഷന്‍ അനന്ത പദ്ധതിയില്‍ രണ്ടു കോടി രൂപ ചെലവിട്ടാണ് കുളം നവീകരിക്കുന്നത്. നിര്‍മിതി കേന്ദ്രയാണ് പ്രവൃത്തി നടത്തുക. അറ്റകുറ്റപ്പണി നടത്താത്തതിനാലും പൊതുജന സാമീപ്യം കുറഞ്ഞതിനാലും കാടുമൂടി മാലിന്യങ്ങള്‍ നിറഞ്ഞ് ജീര്‍ണാവസ്ഥയിലായ കുളമാണ് നവീകരിക്കുന്നത്.
Next Story

RELATED STORIES

Share it