palakkad local

ആനക്കര-കണ്ടനകം റോഡ് : എംഎല്‍എ ഇടപെടുന്നില്ലെന്ന് ആരോപണം



ആനക്കര: ആനക്കര കണ്ടനകം റോഡിലെ (ആനക്കര-കാലടിറോഡ്) ചേകനൂര്‍ ഇറക്കത്തിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എംഎല്‍എ താ ല്‍പര്യപ്പെടുന്നില്ലെന്ന് ആരോപണം. വി ടി ബല്‍റാം എംഎല്‍എ റോഡ് നേരില്‍ക്കണ്ട് യാത്രക്കാരനുഭവിക്കുന്ന ദുരിതം മനസിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.  കുത്തനെയുളള ഇറക്കത്തി ല്‍ എതിരേ വരുന്ന വാഹനങ്ങ ള്‍ക്കോ, കാല്‍ നടയാത്രകാര്‍ക്ക് പോലുമോ സൈഡ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. റോഡിനിരുവശവും മഴവെള്ളം കുത്തിയൊലിച്ച് കിടങ്ങായി കിടക്കുകയാണ്. പാലക്കാട് ജില്ലയിലേക്ക് ആനക്കര പഞ്ചായത്ത് സ്വാഗതം ചെയ്യുന്ന സ്ഥലം മുതല്‍ 300 മീറ്ററിലേറെ വരുന്ന കുത്തനെയുളള കയറ്റമാണ്. കയറ്റം കയറി വരുന്ന ബസ്സുകളും ഇറക്കം ഇറങ്ങിവരുന്ന ബസ്സ് ഉള്‍പ്പെടെയുളള വാഹനങ്ങളും മണിക്കൂറുകളോളം ചിലപ്പോള്‍ ഇവിടെ കുരുക്കില്‍പ്പെടും.  അതേ സമയം, റോഡിലെ മലപ്പുറം ജില്ലയില്‍പ്പെട്ട ഇറക്കത്തില്‍ റോഡിനിരുവശവും പാര്‍ശ്വഭിത്തി കെട്ടി സുരക്ഷിതമാക്കുകയും വെളളം ഒഴുകി പോകുന്നതിന് ചാലുകളുടെ നിര്‍മാണവും തവനൂര്‍ എംഎല്‍എയും മന്ത്രിയുമായ കെ ടി ജലീലിന്റെ 50 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച്  പൂര്‍ത്തിയായി വരുന്നുണ്ട്. അപകടകരമായ ഇറക്കത്തില്‍ റോഡിന്റെ വശങ്ങളില്‍ മണ്ണിട്ട് നികത്തിയ ശേഷം ടാറിങ്ങ് നടത്തും. 400 മീറ്റര്‍ ദൂരം ഇത്തരത്തില്‍ റബ്ബറൈസിഡ് ടാറിങ്ങ് നടത്തുന്നതോടെ മലപ്പുറം ജില്ലയില്‍പ്പെട്ട ഭാഗം സുരക്ഷിതമാകും. കൂടാതെ, റോഡിന് 12 മുതല്‍ 15 മീറ്റര്‍ വരെ വീതി ലഭിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും പാലക്കാട് ജില്ലയില്‍പ്പെട്ട തൃത്താലമണ്ഡലത്തില്‍ ഉള്‍പെട്ട ഭാഗത്ത് നടക്കുന്നില്ല. ആനക്കര പഞ്ചായത്തില്‍പ്പെട്ട റോഡും പാര്‍ശ്വഭിത്തി കെട്ടി ടാര്‍ ചെയ്ത് വീതികൂട്ടണമെന്ന് മുറവിളികൂട്ടിയിരുനെങ്കിലും എംഎല്‍എ കണ്ടില്ലന്ന് നടിക്കുകയാണന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it