palakkad local

ആനക്കരയില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളുന്നു: പൊറുതിമുട്ടി വിദ്യാര്‍ഥികള്‍

ആനക്കര: ആനക്കര ഹൈസ്‌കൂള്‍ മേഖലയില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളുന്നു പൊറുതിമുട്ടി വിദ്യാര്‍ഥികളും നാട്ടുകാരും.  വിവാഹ സല്‍ക്കാരത്തിന്റെ ബാക്കിവന്ന അവശഷ്ടങ്ങള്‍, കോഴിക്കടയിലെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍, ബാര്‍ബര്‍ഷോപ്പിലെ അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ ആനക്കര ഹൈസ്‌കൂള്‍ മുതല്‍ എഡ്ബ്ലുഎച്ച് കോളജ് വരെ നീളുന്ന ഭാഗങ്ങളിലാണ് അവശിഷ്ടങ്ങള്‍ തള്ളുന്നത്.
ജില്ലാ അതിര്‍ത്തിയിലാണ് സംഭവം നടക്കുന്നത്. ആനക്കര ഹൈസ്‌കൂള്‍ കുമ്പിടി യൂനിയന്‍ ഷെഡ് റോഡരികിലാണ് അശിഷ്ടങ്ങള്‍ തള്ളുന്നത് പതിവായിരിക്കുന്നത്. ഈ റോഡരികില്‍ സ്‌കൂള്‍, കോളജ്, ആര്‍സിഎച്ച് സെന്റര്‍ അടക്കം സ്ഥിതിചെയ്യുന്നുണ്ട്. റോഡുകളില്‍ പുല്ല് വളര്‍ന്ന് നില്‍ക്കുകയാണ് ഇവിടങ്ങളിലാണ് കവറുകളില്‍ കോഴി അവശിഷ്ടങ്ങള്‍ തള്ളുന്നത്. ഒഴിഞ്ഞ സ്ഥലമായതിനാല്‍ രാത്രിയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് വര്‍ദ്ധിക്കാന്‍ കാരണമായി. മലപ്പുറം ജില്ലകളിലെ കോഴികടകളില്‍ നിന്നും വിവിധ വിവാഹ സല്‍ക്കാരങ്ങളുടെ ബാക്കി വന്ന അവശിഷ്ടങ്ങളുമാണ് ദിവസവും ഇവിടെ കൊണ്ടുവന്നിടുന്നത്.
Next Story

RELATED STORIES

Share it