palakkad local

ആനക്കരയില്‍ അജ്ഞാത ജീവിയുടെ കടിയേറ്റ് വീണ്ടും ആട് ചത്തു

ആനക്കര: ആനക്കരയില്‍  അ ജ്ഞാത ജീവിയുടെ  കടിയേറ്റ്  വീണ്ടും ആട് ചത്തു. കടിച്ചത് പുലിയാണന്ന് സംശയം.ആനക്കര പുല്ലാണിച്ചോല കൊളളാട്ട് വളപ്പില്‍ ആയിഷക്കുട്ടിയുടെ ആടാണ് ചത്തത്. വ്യാഴാഴ്ച്ച് രാത്രി 12 മണിയോടെ വീടിന്റെ പിന്‍വശത്തെ  ആട്ടിന്‍ കൂട്ടില്‍  നിന്ന്  ആടിന്റെ ചെറിയ ശബ്ദം കേട്ടത്. മഴകാരണം വൈദ്യുതി നേരത്തെ പോയിരുന്നു. വീട്ടുകാര്‍ ടോര്‍ച്ചെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് കടിയേറ്റ് ആട് ചത്തനിലയില്‍ കണ്ടത്.
കഴിഞ്ഞ മാസം 16 ന് ഇവരുടെ മറ്റൊരാട് അ—ജ്ഞാത ജീവിയുടെ കടിയേറ്റ് ചത്തിരുന്നു.അന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഇവരുടെ പറമ്പില്‍ കെട്ടിയ ആടിനെയും അജ്ഞാത ജീവി ആക്രമിച്ചിരുന്നു. ആ ആട് പിന്നീട് സുഖം പ്രാപിച്ചു.
അന്ന് കടിയേറ്റ ആടാണ് വ്യാഴാഴ്ച്ച രാത്രിയില്‍ അജ്ഞാത ജീവിയുടെ കടിയേറ്റ് ചത്തത്. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചെങ്കിലും രാത്രി വൈകും വരെ എത്താതിനാല്‍ ആടിനെ പറമ്പില്‍ കുഴിച്ചിട്ടു.
Next Story

RELATED STORIES

Share it