Kottayam Local

ആധുനിക ഉപകരണങ്ങളില്ലാതെ ചങ്ങനാശ്ശേരി അഗ്നിശമനസേന



ചങ്ങനാശ്ശേരി: അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനാവശ്യമായ ആധുനിക ഉപകരണങ്ങളില്ലാതെ ചങ്ങനാശ്ശേരി അഗ്നിശമനസേന പ്രതിസന്ധി നേരിടുന്നു. അടുത്ത കാലത്ത് സമീപ്രദേശങ്ങളില്‍ ഉണ്ടായ മുങ്ങി മരണം ഉള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപകരണങ്ങളുടെ  അഭാവം കാരണം  സേന ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്നവരെ കണ്ടെത്തനും മറ്റുമായി ഉപയോഗിക്കുന്ന സ്‌കൂബ ഡൈവിങ് കിറ്റ് ജില്ലയിലെ എട്ടു ഓഫിസുകള്‍ക്കും കൂടി ആകെയുള്ളത് മൂന്നെണ്ണമാണ്.  അതും ആറുവര്‍ഷത്തിലേറെ പഴക്കമുള്ളവയും. ചങ്ങനാശ്ശേരിയിലുള്ളത് ഒരുവര്‍ഷം മുമ്പ് കേടായതിനെത്തുടര്‍ന്നു ഉപയോഗശൂന്യമാവുകയും ചെയ്തു. സ്‌കൂബ ഡ്രൈവര്‍മാര്‍ക്കാവശ്യമായ നീന്തല്‍ പരിശീലനവും  നല്‍കുന്നുമില്ല. മുങ്ങലിനാവശ്യമായ ഡൈവിങ് ലൈറ്റും ഇവിടെ ലഭ്യമായിട്ടില്ല. വെള്ളപ്പൊക്ക സമയങ്ങളി ല്‍ ഉണ്ടാവുന്ന അപകടസ്ഥലങ്ങളില്‍ എത്തിച്ചേരാനാവശ്യമായ എന്‍ജിന്‍ ഘടിപ്പിച്ച ഡിങ്കിയും ഇവിടെ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ടുകളാണ് സേനയ്ക്ക് ഉണ്ടാക്കിരിക്കുന്നത്. കുട്ടനാടിന്റെ പ്രവേശന കവാടം കൂടിയായ ചങ്ങനാശ്ശേരി അഗ്നിശമസേനയെയാണ് വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അപകടങ്ങളില്‍ ആദ്യം വിളിക്കുന്നത്. എന്നാല്‍  ഉപകരണങ്ങള്‍ ഇല്ലാത്ത് കാരണം സംഭവസ്ഥലത്തു പോയാ ല്‍ തന്നെയും നാട്ടുകാരുടെ സഹായം അത്യാവശ്യമായും വേണ്ടിവരുന്നു. വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ ആവശ്യമായ കാമറകളും ചങ്ങനാശ്ശേരിയിലെ അഗ്നിമശമന സേനക്കു സ്വപ്‌നം മാത്രമാണ്.  അറ്റകുറ്റപ്പണികള്‍  നടത്താത്ത വസ്ത്രങ്ങളും ഉപകരണങ്ങളുമാണ്  നിലവിലെ ജീവനക്കാര്‍ ഉപയോഗിക്കേണ്ടിവരുന്നത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വെള്ളം എടുക്കുന്നതിനായി  സ്ഥാപിച്ചിരിക്കുന്ന ഹൈഡ്രെന്റ് വാല്‍വുകള്‍ പലതും ഉപയോഗശൂന്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ആധുനിക സംവിധാനങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ അഗ്നിശമനസേന ദുരിതം അനുഭവിക്കുകയാണ്.
Next Story

RELATED STORIES

Share it