Flash News

ആധികാരികതയില്‍ പരാതി :യൂട്യൂബില്‍ സാങ്കേതിക മാറ്റം



ന്യൂയോര്‍ക്ക്: വീഡിയോകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് സാങ്കേതിക മാറ്റം കൊണ്ടുവരുന്നതായി വീഡിയോ ഷെയറിങ് സേവനമായ യൂട്യൂബ്. യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് നടപടി. യുഎസിലെ ലാസ്‌വേഗസ് വെടിവയ്പിന്റെ പശ്ചാത്തലത്തിലും യൂട്യൂബില്‍ വിശ്വാസയോഗ്യമല്ലാത്ത വീഡിയോകള്‍ പ്രചരിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ലാസ്‌വേഗസ് ആക്രമണം യുഎസ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് പറയുന്ന വീഡിയോകളായിരുന്നു തിരച്ചില്‍ ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് വിവാദത്തിനു കാരണമായതോടെയാണ് പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ യൂട്യൂബ് തീരുമാനിച്ചത്. മാറ്റംവരുത്തിയതോടെ ലാസ്‌വേഗസ് ആക്രമണം സംബന്ധിച്ച് തിരച്ചില്‍ നടത്തിയാല്‍ ബിബിസി, യുഎസ്എ ടുഡേ തുടങ്ങിയ മാധ്യമങ്ങളുടെ വീഡിയോകളാണ് മുകളില്‍ ലഭിക്കുക. നേരത്തേ പ്രചരിച്ചിരുന്ന വിവാദ വീഡിയോകള്‍ 25ാം സ്ഥാനത്തിനു താഴെ മാത്രമാണു ലഭ്യമാവുക.
Next Story

RELATED STORIES

Share it