ആധാറുകള്‍ കിണറ്റില്‍; അന്വേഷണം ആരംഭിച്ചു

യവത്ത്മാള്‍: മഹാരാഷ്ട്രയിലെ യവത്ത്മാളില്‍ നിരവധി ആധാര്‍ കാര്‍ഡുകള്‍ കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെ ത്തി. ഷിന്‍ഡേ നഗറിലെ ക്ഷേത്രത്തിനു സമീപത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഒരു കൂട്ടം യുവാക്കളാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറുകളില്‍ കെട്ടുകളായാണ് നൂറുകണക്കിന് കാര്‍ഡുകള്‍ കണ്ടത്തിയത്.
നഗരപ്രാന്തത്തിലെ ലോഹ്‌റ ഗ്രാമത്തിലുള്ളവരുടെ കാര്‍ഡുകളാണ്് ഉപേക്ഷിച്ചവയില്‍ ഭൂരിഭാഗമെന്നും യുവാക്കള്‍ പറഞ്ഞു. കെണ്ടത്തിയവയില്‍ 157 എണ്ണം ഭാഗികമായി നശിച്ച നിലയിലാണ്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരോട് ആവശ്യപ്പെട്ടതായും യവത്ത്മാള്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിയാക്കി തഹസില്‍ദാര്‍ പോലിസില്‍ പരാതി നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Next Story

RELATED STORIES

Share it