Flash News

ആധാറും പാനും ബന്ധിപ്പിക്കാന്‍ പുതിയ സംവിധാനം



ന്യൂഡല്‍ഹി: വ്യക്തിയുടെ ആധാറും പാന്‍ നമ്പറും കൂട്ടിയിണക്കാന്‍ ആദായനികുതി വകുപ്പ് പുതിയ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഇ-ഫയലിങ് വെബ്‌സൈറ്റില്‍ വേേുെ://ശി രീാലമേഃശിറശമലളശഹശിഴ.ഏീ്.ശി/ എന്ന പുതിയ ലിങ്കിലൂടെ ഇതിനാവും. പാന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആധാറിലെ പേര് എന്നിവയാണ് ഈ ലിങ്കില്‍ ചേര്‍ക്കേണ്ടത്. ആധാറിലെ പേര് ചേര്‍ത്തതില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍/ മൊബൈല്‍ നമ്പറിലേക്ക് അയക്കുന്ന ഒറ്റത്തവണ രഹസ്യകോഡ് (ഒടിപി) ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്. കൂട്ടിയിണക്കല്‍ തെറ്റു കൂടാതെ പൂര്‍ത്തീകരിക്കുന്നതിന് ജനനത്തിയ്യതി, ആധാറിലെയും പാനിലെയും ലിംഗ വിവരങ്ങള്‍ എന്നിവയും കൃത്യമായിരിക്കണം. 2017ലെ സാമ്പത്തിക നിയമപ്രകാരം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നിര്‍ബന്ധമാണ്. 2017 ജൂലൈ ഒന്നുമുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധമായിരിക്കും. ഏകദേശം 1.18 കോടി ആധാര്‍ വിവരങ്ങളും പാന്‍ വിവരങ്ങളും ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it