Flash News

ആധാര്‍: 1.34 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ വാദങ്ങ ള്‍ പൊളിച്ച് വീണ്ടും വിവരങ്ങ ള്‍ ചോര്‍ന്നെന്ന റിപോര്‍ട്ട്. ആന്ധ്രപ്രദേശ് സര്‍ക്കാരിനു കീഴിലുള്ള ഭവന നിര്‍മാണ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നിന്നാണ് 1,34,000 പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്.
ആധാര്‍ നമ്പര്‍, ബാങ്ക് ശാഖ്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്ഇ കോഡ്, വിലാസമടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍, പഞ്ചായത്ത്, മൊബൈ ല്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ജോലി, മതം, ജാതി എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നെന്നാണ് റിപോ ര്‍ട്ട്.
പൗരന്‍മാരുടെ ജാതി വിവരങ്ങള്‍ അടക്കമുള്ളവ ആധാറില്‍ രേഖപ്പെടുത്തുന്നില്ലെന്നു നേരത്തേ യുഐഡിഎഐ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവയടക്കം ചോര്‍ന്നതെന്നതും ശ്രദ്ധേയമാണ്. ചോര്‍ച്ചവാര്‍ത്ത പുറത്തുവന്നതോടെ ഭവന നിര്‍മാണ കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നിന്നു വിവരങ്ങള്‍ ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ഹൈദരാബാദിലെ സൈബര്‍ സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസ് ആണ് വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തുകൊണ്ടുവന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഭവന വികസന ബോര്‍ഡിന്റെ ഗുണഭോക്താക്കളുടെ പ്രോഫൈല്‍ നിര്‍മിച്ചിട്ടുള്ളത് ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചിട്ടാണെന്നും രാഷ്ട്രീയപ്പാ ര്‍ട്ടികള്‍ക്കുള്‍പ്പെടെ ഇവ പ്രയോജനപ്പെടുത്താവുമെന്നും ശ്രീനിവാസ് പറയുന്നു.
എന്നാല്‍, ആധാര്‍ നിയമം 2006ലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചതെന്നും ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തയെ കുറിച്ച് അന്വേഷിക്കുമെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it