Flash News

ആധാര്‍ വിവരങ്ങള്‍ചോര്‍ത്താന്‍ കഴിയുമെന്ന്എഡ്വേഡ് സ്‌നോഡന്‍

ന്യൂയോര്‍ക്ക്: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ അവകാശവാദം തള്ളി വിസില്‍ ബ്ലോവര്‍ എഡ്വേഡ് സ്‌നോഡന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ വ്യക്തമാക്കി. ആളുകളുടെ സ്വകാര്യവിവരങ്ങളുടെ രേഖകള്‍ തയ്യാറാക്കാനുള്ള പ്രവണതയുള്ളവരാണ് സര്‍ക്കാരുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായും ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വച്ചതായുമുള്ള ദി ട്രൈബ്യൂണ്‍ റിപോര്‍ട്ടിനെക്കുറിച്ചുള്ള ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു സ്‌നോഡന്‍. ഓണ്‍ലൈന്‍ ഇടപാടുവഴി അജ്ഞാത കച്ചവടക്കാരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ക്കു വാങ്ങാന്‍ സാധിച്ചുവെന്നായിരുന്നു റിപോര്‍ട്ട്. വെറും 500 രൂപ മാത്രം നല്‍കി ആയിരക്കണക്കിന് ആധാര്‍ വിവരങ്ങള്‍ വാങ്ങിയെന്ന് റിപോര്‍ട്ടില്‍ വെളിപ്പെടുന്നു. ആധാര്‍ വിവരങ്ങള്‍ യുഎസ് ചാര സംഘടനയായ സിഐഎ ചോര്‍ത്തിയിരിക്കാമെന്ന തരത്തില്‍ കഴിഞ്ഞവര്‍ഷം വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it