Flash News

ആധാര്‍ രാജ്യ സുരക്ഷക്ക് ഭീഷണി; രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ആധാര്‍ രാജ്യ സുരക്ഷക്ക് ഭീഷണി; രൂക്ഷ വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി
X


ന്യൂഡല്‍ഹി: ആധാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സ്വാമി ആധാറിനെതിരെ പ്രതികരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി നിലപാട് വ്യക്തമാക്കിയത്. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര നീക്കം സുപ്രീംകോടതി തടയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്കടക്കം ആധാര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു തൊട്ടടുത്ത ദിവസമാണ് സ്വാമിയുടെ പ്രതികരണം. ആധാറിനെതിരെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.
Next Story

RELATED STORIES

Share it