Flash News

ആധാര്‍ ബന്ധിപ്പിക്കല്‍: സമയ പരിധി നീട്ടി

ആധാര്‍ ബന്ധിപ്പിക്കല്‍: സമയ പരിധി നീട്ടി
X


ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടികൊണ്ട് സുപ്രിംകോടതി യുടെ ഇടക്കാല ഉത്തരവ്. ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് വരെ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയിരിക്കുന്നത്.
എന്നാല്‍, ആധാര്‍ ആക്ടിലെ സെക്ഷന്‍ ഏഴു പ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങളള്‍ക്കും സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ഈ സമയ പരിധി ബാധകമാമില്ല. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും/ വകുപ്പുകളും എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഈ സമയ പരിധി ബാധകമാവില്ല.
തത്കാല്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.
Next Story

RELATED STORIES

Share it