ആധാര്‍ പരിശോധനാ സംവിധാനത്തിലെ തട്ടിപ്പ് കേന്ദ്ര സര്‍ക്കാരിനു ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മൊബൈല്‍ കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്തെ ആധാര്‍ വെരിഫിക്കേഷന്‍ സംവിധാനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം, ആധാര്‍ അതോറിറ്റി എന്നിവര്‍ക്കു നോട്ടീസ് അയച്ചു.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി തങ്ങളുടെ മൊബൈല്‍ ഷോപ്പില്‍ വരുന്ന ഉപഭോക്താക്കളെ കബളിപ്പിച്ച് അവരുടെ പേരില്‍ വ്യാജ സിം കാര്‍ഡ് ഉണ്ടാക്കിയതിന് മൊബൈല്‍ ഷോപ്പ് ഉടമക്കെതിരേ എടുത്ത എഫ്‌ഐആര്‍ പരിഗണിച്ചാണ് കോടതി കേസെടുത്തത്. ഉപഭോക്താക്കളുടെ കൈയടയാളം രണ്ടു തവണ എടുത്ത് വ്യാജ സിം എടുത്തതിനാണ് കടയുടമയ്‌ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it