ആധാര്‍ നിയമം: വിജ്ഞാപനമായി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പുതിയ ആധാര്‍ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര്‍ നമ്പറിനു സബ്‌സിഡികളുടെ വിതരണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണു പുതിയ നിയമം. ആധാര്‍ നിയമം 2016 സബ്‌സിഡികളും സേവനങ്ങളും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കാന്‍ സഹായകരമാണെന്നു വിജ്ഞാപനത്തില്‍ പറയുന്നു. സബ്‌സിഡികള്‍ക്കും ഇളവുകള്‍ക്കും ഗുണഭോക്താക്കളെ പരിഗണിക്കുന്നതില്‍ ആധാര്‍ നമ്പറിനു കൂടുതല്‍ പ്രാധാന്യം നിയമം വ്യവസ്ഥചെയ്യുന്നു. കൂടാതെ, ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും ഇതു നിര്‍ണായക ഘടകമാവും. ആധാര്‍ നമ്പറില്ലാത്തവര്‍ക്കു ക്ഷേമപദ്ധതികള്‍ക്കും സബ്‌സിഡികള്‍ക്കുമായി മറ്റു തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാമെന്നും നിയമത്തില്‍ പറയുന്നു. പൗരത്വത്തിനുള്ള തെളിവായി ആധാര്‍നമ്പര്‍ കണക്കാക്കില്ല. ഈ മാസം 16നായിരുന്നു ആധാര്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചത്.
Next Story

RELATED STORIES

Share it