Flash News

ആധാര്‍ ദുരുപയോഗം ചെയ്തതിന് എയര്‍ടെല്ലിന് യുഐഡിഐയുടെ താല്‍ക്കാലിക വിലക്ക്

ആധാര്‍ ദുരുപയോഗം ചെയ്തതിന് എയര്‍ടെല്ലിന് യുഐഡിഐയുടെ താല്‍ക്കാലിക വിലക്ക്
X
മുംബൈ: ആധാര്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് എയര്‍ടെല്ലിന് യുഐഡിഐയുടെ താല്‍ക്കാലിക വിലക്ക്. ആധാര്‍ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകളുടെ വെരിഫിക്കേഷന്‍ നടത്തുന്നതിനും പേയ്‌മെന്റ് ബാങ്കില്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനെത്തിയ ഉപയോക്താകളുടെ വിവരങ്ങള്‍ ഉപയോഗിച്ച് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തിരുന്നു. ഉപയോക്താക്കളുടെ അനുവാദമില്ലാതെ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത് ആധാര്‍ നിയമങ്ങളുടെ ലംഘനമാണെന്നാണ് യുഐഡിഎഐ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് എയര്‍ടെല്ലിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം എജന്‍സി എടുത്തത്.

എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം നിരവധി പേരുടെ ഗ്യാസ് സബ്‌സിഡി കമ്പനിയുടെ പേയ്‌മെന്റ് ബാങ്കിലേക്ക് പോയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 23 ലക്ഷം അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഓപ്പണ്‍ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ യുഐഡിഎഐക്ക് ലഭിക്കുകയും ചെയ്തിരുന്നു. പുതിയ ഉത്തരവനുസരിച്ച് എയര്‍ടെല്ലിന് തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കുകയില്ല. ആധാര്‍ ഉപയോഗിച്ച് പേയ്‌മെന്റ്് ബാങ്കില്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിനും വിലക്ക് ബാധകമാണ്.
Next Story

RELATED STORIES

Share it