ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാവില്ലെന്ന്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പിന്‍വലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ആവശ്യമെങ്കില്‍ എടുക്കാമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നിവ സജീവമായ ഈ ആധുനിക കാലത്ത് പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം എന്നത്തന്നെ അര്‍ഥമില്ലാത്ത കാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആധാര്‍ വ്യക്തിയുടെ സ്വകാര്യതയ്ക്ക്‌മേലുള്ള കടന്നുകയറ്റമാണോ എന്നത് അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കുന്ന ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വ്യക്തികളുടെ ഓരോ വിവരവും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ലഭ്യമാണ്.

അതുകൊണ്ട് സമ്പൂര്‍ണ സ്വകാര്യത എന്ന ഒന്നില്ല. സ്വകാര്യതയിലേക്ക് കടന്നുകയറണമെങ്കില്‍ ഇതിലൂടെ സാധിക്കും. ഇതിനെക്കാള്‍ ഒക്കെ എത്രയോ സുരക്ഷിതമാണ് ആധാര്‍ പദ്ധതിയെന്നും  കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോ ര്‍ണി ജനറല്‍ (എജി ) മുകുല്‍ റോഹ്തഗി വാദിച്ചു. നിങ്ങള്‍ നി ല്‍ക്കുന്ന സ്ഥലം വരെ ജിപിആര്‍എസിലൂടെ കണ്ടെത്താനാവും. ഇവിടെ എവിടെയാണ് സ്വകാര്യതയെന്നും അദ്ദേഹം ചോദിച്ചു. ആധാര്‍ ആവശ്യമെങ്കില്‍ എടുത്താല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അമിതവ റോയ് ചോദ്യംചെയ്തു. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ മാനദണ്ഡമല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ് എജി ഈ ചോദ്യത്തിന് മറുപടിനല്‍കിയത്. 20 കിലോമീറ്റര്‍ യാത്ര ചെയ്ത് പെന്‍ഷന്‍ വാങ്ങാന്‍പോവുന്ന ഒരു പാവപ്പെട്ട വിധവയ്ക്ക് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ വീട്ടിലെത്തിച്ച് കൊടുക്കുന്ന പദ്ധതിയുണ്ട.് ഇത് ആവശ്യമാണെങ്കില്‍ അവര്‍ ആധാര്‍ എടുക്കും. ആധാര്‍ ഇല്ലെങ്കിലും പെ ന്‍ഷന്‍ മുടങ്ങില്ല. പകരം ബാങ്കി ല്‍ പോയി വാങ്ങണമെന്ന് മാത്രം. എജി വ്യക്തമാക്കി.
Next Story

RELATED STORIES

Share it