ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇനി എടിഎം ഇടപാടും

മുംബൈ: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നു പണമെടുക്കാനുള്ള സംവിധാനം വരുന്നു. ഡിസിബി (ഡെവലപ്‌മെന്റ് ക്രെഡിറ്റ് ബാങ്ക്)യാണ് രാജ്യത്ത് ആദ്യമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎം ഇടപാടു നടത്താനുള്ള സൗകര്യമൊരുക്കുന്നത്.
എടിഎമ്മില്‍ ആദ്യം 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയോ കാര്‍ഡിട്ടോ ഇടപാട് ആരംഭിക്കാം. തിരിച്ചറിയുന്നതിന് 'പിന്‍' രേഖപ്പെടുത്തുന്നതിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണു പതിക്കേണ്ടതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ മുരളി നടരാജന്‍ പറഞ്ഞു. ഡിസിബി ബാങ്കിന്റെ 400 ശാഖകളിലും പുതിയ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it