kannur local

ആധാര്‍ എന്റോള്‍മെന്റ് നിര്‍ത്തി; കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടത്തില്‍

ഇരിക്കൂര്‍: പുതിയ അധ്യയന വര്‍ഷത്തിനായി സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അക്ഷയ കേന്ദ്രങ്ങളില്‍ നടത്തിവന്നിരുന്ന ആധാര്‍ എന്റോള്‍മെന്റ് നിര്‍ത്തിവച്ചത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ദുരിതമായി. കുട്ടികളെ ഒന്നാം ക്ലാസിലും പ്രീ െ്രെപമറി, കിന്റര്‍ ഗാര്‍ഡന്‍ ക്ലാസുകളിലും ചേര്‍ക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത്.
ആധാര്‍ എന്റോള്‍മെന്റിനുള്ള അധികാരം നല്‍കിയത് അക്ഷയ കേന്ദ്രങ്ങള്‍ക്കാണ്. എന്നാല്‍ ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, കൊളപ്പ, പടിയൂര്‍ മേഖലകളിലും പരിസര പ്രദേശങ്ങളിലും ഇപ്പോള്‍ ആധാര്‍ എന്റോള്‍മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ രക്ഷിതാക്കള്‍ കുട്ടികളുമായി നാട് ചുറ്റേണ്ട അവസ്ഥയാണ്.
നേരത്തേ ആധാര്‍ എന്റോള്‍മെന്റിന് ഒരു കുട്ടിയില്‍ നിന്ന് ഫീസായി 200 രൂപ വരെ ഈടാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. വിദ്യാലയങ്ങള്‍ തുറക്കാന്‍ 10  ദിവസം മാത്രം ബാക്കിയിരിക്കെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാര്‍ എന്റോള്‍മെന്റ് പുനസ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ കലക്ടര്‍ ഇടപടണമെന്നാണ് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it