ആധാര്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കരുത്‌

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കരുതെന്നു സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ). ആധാര്‍ ഇല്ലെന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കുന്നതിനു സാധുത ഉണ്ടാവില്ലെന്നും അതോറിറ്റി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ ലഭ്യമാക്കുന്നതിനു പ്രാദേശിക ബാങ്കുകള്‍, പോസ്റ്റ് ഓഫിസുകള്‍, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം തുടങ്ങിയവയുമായി ഏകോപനമുണ്ടാക്കി സ്‌കൂളുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കാമെന്നും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് അതോറിറ്റി ഔദ്യോഗിക സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ആധാര്‍ ഇല്ലാത്തതിനാല്‍ ചില സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കുന്നതായി അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നിയമപ്രകാരം അത്തരം നിഷേധത്തിന് അനുമതിയില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

Next Story

RELATED STORIES

Share it