Flash News

ആധാര്‍ ഇല്ലാതെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം : മദ്രാസ് ഹൈക്കോടതി



ചെന്നൈ:   ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അധാര്‍ നമ്പറിന്റെ ആവശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന് സുപ്രിംകോടതി ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, ആദായ നികുതി വകുപ്പ് ഇത് പരിഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രീതി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇന്നുമുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതിന്റെ അവസാന തിയ്യതി വരെ ആധാര്‍ നമ്പര്‍ ഇല്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കിയത്. ഇതിന് പുറമെ പരാതിക്കാരിയുടെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ ആധാര്‍ നമ്പറില്ലാതെ സ്വീകരിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
Next Story

RELATED STORIES

Share it