kozhikode local

ആദ്യ സമ്പൂര്‍ണ ആധാര്‍ എന്റോള്‍മെന്റ് മേഖലയായി വര്‍വയെ പ്രഖ്യാപിച്ചു

കോഴിക്കോട്: ആദ്യത്തെ സമ്പൂര്‍ണ ആധാര്‍ എന്റോള്‍മെന്റ് നടത്തിയ മേഖലയായി വട്ടാംപൊയില്‍ ഏരിയ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനെ (വര്‍വ) പ്രഖ്യാപിച്ചു. അസോസിയേഷനില്‍ അംഗത്വമുള്ള 133 വീടുകളില്‍ 2017 ഡിസംബര്‍ 31 വരെ ജനിച്ചിട്ടുള്ള എല്ലാവരുടേയും  ആധാര്‍ എന്റോള്‍മെന്റ് നടത്തിയാണ് ഈ നേട്ടം വര്‍വ കൈവരിച്ചത്. അക്ഷയ ജനങ്ങളോടൊപ്പം - 2018 എന്ന അക്ഷയകേന്ദ്രം കോഴിക്കോട് പുഷ്പ ജങ്ഷന്റെ പുതിയ പദ്ധതിയുടെ ഭാഗമായി നടന്ന ഏകദിന ക്യാംപിലാണ് വര്‍വ ഈ നേട്ടം കൈവരിച്ചത്.
രാവിലെ എട്ടു മുതല്‍ സംഘടിപ്പിച്ച ക്യാംപില്‍ മുഴുവന്‍ റസിഡന്റ്‌സ് അംഗങ്ങളും സഹകരിച്ചതോടെയാണ് ആദ്യത്തെ സമ്പൂര്‍ണ ആധാര്‍ റസിഡന്റ്‌സ് മേഖല എന്ന അംഗീകാരം വര്‍വ കരസ്ഥമാക്കിയത്. നവജാത ശിശുക്കള്‍ മുതല്‍ കിടപ്പിലായ രോഗികള്‍ വരെ ആധാര്‍ എന്റോള്‍ നടത്തി. അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമായ മുഴുവന്‍ സേവനങ്ങളും നല്‍കിക്കൊണ്ടായിരുന്നു ഏകദിന ക്യാംപ്.  വര്‍വ പ്രസിഡന്റ് പ്രശാന്ത് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it