World

ആദ്യ വിദേശസന്ദര്‍ശനത്തിന് ഇംറാന്‍ ഖാന്‍ സൗദിയില്‍

മദീന: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പര്യടനത്തിനായി സൗദി അറേബ്യയിലെത്തി. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ധനമന്ത്രി അസദ് ഉമര്‍, വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവര്‍ ഇംറാന്‍ ഖാനോടൊപ്പമുണ്ട്.
മദീനയില്‍ അദ്ദേഹത്തിന് ഊഷ്മള വരവേല്‍പു നല്‍കി. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇംറാന്‍ ഖാന്റെ ആദ്യ വിദേശ സന്ദര്‍ശമാണിത്. മദീന വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, സൗദി അറേബ്യയിലെ പാകിസ്താന്‍ അംബാസഡര്‍ ഹഷം ബിന്‍ സിദ്ദീഖ്, പാകിസ്താന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. മദീനയില്‍ റൗളാ ശരീഫ് സന്ദര്‍ശിച്ച ഇംറാന്‍ ഖാന്‍ രാത്രി ജിദ്ദയിലെത്തി ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പോയി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Next Story

RELATED STORIES

Share it