Flash News

ഒരിക്കല്‍ കൂടി കേരളം ഇടത് ഭരണത്തിലേക്ക്

ഒരിക്കല്‍ കൂടി കേരളം ഇടത് ഭരണത്തിലേക്ക്
X


VERUNNU

തിരുവനന്തപുരം: എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണിക്ക് 140ല്‍  91 എന്ന വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. യുഡിഎഫിന് 46 സീറ്റ് നേടാനെ സാധിച്ചുള്ളൂ.കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം അക്കൗണ്ട് തുറന്നു. നേമത്ത്  8,671 വോട്ടിന്റെ  ഭൂരിപക്ഷത്തോടെ ഒ രാജഗോപാല്‍ വിജയിച്ചു.

മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബാബു, മോഹനന്‍, ജയലക്ഷ്മി എന്നിവര്‍ തോറ്റ പ്രമുഖരില്‍പ്പെടുന്നു. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാര്‍, നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്, സ്പീക്കര്‍ ശക്തന്‍, അഴീക്കോട് നികേഷ് കുമാര്‍, ടി സിദ്ധിഖ്
എന്നിവരും തോറ്റു. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തി.

യുഡിഎഫ് ഘടകക്ഷികളായ ആര്‍എസ് പി, ജെഡിയു എന്നിവര്‍ തകര്‍ന്നു. കേരളാ കോണ്‍ഗ്രസിന് ആറ് സീറ്റ് നേടാനെ സാധിച്ചുള്ളൂ. ലീഗ് 16 സീറ്റ് നേടി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിന് മേല്‍ക്കോയ്മ. ഐ ഗ്രൂപ്പില്‍എ ഗ്രൂപ്പിന് ഒറ്റ സീറ്റ്് പോലും നേടാനിയില്ല. ബിഡിജെഎസിന് തങ്ങളുടെ സാന്നിധ്യം ഒരു മണ്ഡലത്തിലും അറിയിക്കാന്‍ സാധിച്ചിട്ടില്ല.

തിരുവനന്തപുരം: വോട്ടെണ്ണല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ എല്‍ഡിഎഫ് സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. ഇതുവരെ എല്‍ഡിഎഫ് 65 മണ്ഡലത്തിലും യുഡിഎഫ് 26 മണ്ഡലത്തിലും വിജയിച്ചു. എന്‍ഡിഎ ഒരു സ്ഥലത്തും  വിജയിച്ചു.  എല്‍ഡിഎഫ് 24 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. 23 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നുണ്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇടതു തരംഗം.93 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നേറ്റം. 45 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും മുന്നേറുന്നു. ഫലം പ്രഖ്യാപിച്ച ഒട്ടുമിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ അഴീക്കോട് തോറ്റു. പാലക്കാട് ഷാഫി പറമ്പില്‍ (യുഡിഎഫ് ) ജയിച്ചു. മന്ത്രി ജയലക്ഷ്മി മാനന്തവാടിയില്‍ തോറ്റു. സ്പീക്കര്‍ ശക്തന്‍ തോറ്റു.

വര്‍ക്കല കാഹാര്‍(എല്‍ഡിഎഫ്)കഴക്കൂട്ടത്ത് കടകംപള്ളി ജയിച്ചു
ജോര്‍ജ്ജ് എം തോമസ് തിരുവനമ്പാടി ജയിച്ചു
നെയ്യാറ്റിന്‍കര കെ എ അന്‍സലന്‍ ജയിച്ചു
കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് ജയിച്ചു(യുഡിഎഫ്)
കാഞ്ഞങ്ങാട് ചന്ദ്രശേഖരന്‍ ജയിച്ചു(എല്‍ഡിഎഫ്)
നേമത്ത് രാജഗോപാലിന്റെ ലീഡ് കുറയുന്നു. പാലക്കാട് ശോഭാ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
പിണറായി വിജയന്‍, ശംസീര്‍, ഇ പി ജയരാജന്‍, ടി വി രാജേഷ്  എന്നിവര്‍ വിജയമുറപ്പിച്ച നിലയിലാണ്. യുഡിഎഫ് 48 മണ്ഡലങ്ങളിലാണ് മുന്നേറുന്നത്. എന്‍ഡിഎ നിലവില്‍ രണ്ടു സ്ഥലങ്ങളിലാണ് മുന്നേറുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി  പി സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ മുന്നിട്ടു നില്‍ക്കുകയാണ്. മന്ത്രിമാരായ ബാബു, മോഹനന്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, അബ്ദുറബ്, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പിന്നിട്ട് നില്‍ക്കുകയാണ്.

വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. കാസര്‍കോഡ് യുഡിഎഫ് മുന്നില്‍, പത്തനംതിട്ടയില്‍ എല്‍ഡിഎഫ് മുന്നില്‍, കോട്ടയം യുഡിഎഫ്് മുന്നില്‍, കൊല്ലത്ത് എല്‍ഡിഎഫ്, എറണാകുളം യുഡിഎഫ്, കണ്ണൂര്‍ എല്‍ഡിഎഫ്, , മലപ്പുറത്ത് യൂഡിഎഫ്, തൃശൂര്‍ എല്‍ഡിഎഫ് പാലക്കാട് ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു.മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബാബു, ടി മോഹനന്‍ എന്നിവര്‍ പിന്നിട്ടു നില്‍ക്കുന്നു.

വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. എല്‍ഡിഎഫ് 90  ഉം യുഡിഎഫ് 47 ഉം മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ഡിഎ വെറും രണ്ടു മണ്ഡലങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്.

നിയമസഭാ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യഫലസൂചനകള്‍ എല്‍ഡിഎഫിനൊപ്പം. പാലാ, ഇരിക്കൂര്‍, വട്ടിയൂര്‍ക്കാവ്, കോഴിക്കോട് സൗത്ത് എന്നിവടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ് മുന്നിട്ടു നില്‍ക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.

ഏറ്റവും പുതിയ ലീഡ് നില

05

Next Story

RELATED STORIES

Share it