kasaragod local

ആദ്യ നിയമസഭയിലെ എംഎല്‍എയുടെ കുടുംബം ദുരിതത്തില്‍

നീലേശ്വരം: സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ എംഎല്‍എയുടെ കുടുംബം തീരാദുരിതത്തില്‍. നീലേശ്വരം ദ്വയാംഗ മണ്ഡലത്തെ പ്രതിനിധീകരിച്ച കല്ലളന്‍ വൈദ്യരുടെ കുടുംബമാണ് ദുരിതത്തിലായത്. കാലപഴക്കം ചെന്നും ചിതലരിച്ചും ഇടിഞ്ഞു വീഴാറായതും കുടിവെള്ളവുമില്ലാത്തമില്ലാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്.
കല്ലളന്‍ വൈദ്യരുടെ മൂത്ത മകന്‍ തൊണ്ണൂറ്റിയെട്ടുകാരനായ ബോളനാണ് ഇവിടെ താമസിക്കുന്നത്. സംസ്ഥാനത്തിന്റെ ഗതിവിഗതികള്‍ക്ക് അടിത്തറ പാകിയ ആദ്യമന്ത്രിസഭയിലെ എംഎല്‍എയായിരുന്ന കല്ലളന്‍ വൈദ്യരുടെ കുടുംബത്തിന്റെ ദുരവസ്ഥ മാറ്റാന്‍ പാര്‍ട്ടി പോലും തയ്യാറാവുന്നില്ല.
1957ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഎംഎസിനേക്കാളും കൂടുതല്‍ വോട്ട് നേടിയാണ് കല്ലളന്‍ വൈദ്യര്‍ നിയമസഭയിലെത്തിയത്. കുടുംബം ഇന്നും അടിസ്ഥാന സൗകര്യങ്ങളേതുമില്ലാതെ ദുരിത ജീവിതത്തിന് നടുവിലാണെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ 15 ലക്ഷം രൂപ ചെലവില്‍ കല്ലളന്‍ വൈദ്യര്‍ നാട്ടറിവു പഠനകേന്ദ്രം എന്ന പേരില്‍ സ്മാരകം പണിതിട്ടുണ്ട്.
മടിക്കൈ പഞ്ചായത്തിലെ കുണ്ടേന എസ്‌സി കോളനിയില്‍ 40 കുടുംബങ്ങളാണുള്ളത്. വൈദ്യരുടെ വീട്ടുപരിസരത്തു മാത്രം 16 കുടുംബങ്ങളുണ്ട്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നായ കുടിവെള്ളം എത്തിക്കാനുള്ള ശ്രമം പോലും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it