ആദ്യ ട്വന്റിയില്‍ ന്യൂസിലന്‍ഡിന് ആവേശോജ്വല ജയം

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതി രായ ട്വന്റി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് ത്രസിപ്പിക്കു ന്ന ജയം. അവസാന ഓവര്‍ വരെ നീണ്ട ആവേശത്തില്‍ മൂന്ന് റണ്‍സിനാണ് കിവീസ് വെന്നികൊടി നാട്ടിയത്. ജയത്തോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിലെത്താനും ആതിഥേയര്‍ക്ക് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 182 റണ്‍സെടുത്തു. മാ ര്‍ട്ടിന്‍ ഗുപ്റ്റില്‍ (58), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (53), കോളിന്‍ മുന്റോ (36), റോസ് ടെയ്‌ലര്‍ (22*) എന്നിവര്‍ ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ തിളങ്ങി.
മറുപടിയില്‍ ഓരോ ഇടവേളകളിലും കിവീസ് തിരിച്ചടി നല്‍കിയപ്പോള്‍ ശ്രീലങ്കയുടെ പോരാട്ടം ഒമ്പത് വിക്കറ്റിന് 179 റണ്‍സിലൊതുങ്ങി. അവസാന രണ്ട് ഓവറില്‍ മൂന്നു വിക്കറ്റ് ബാക്കിനില്‍ക്കേ 19 റണ്‍സാണ് ലങ്കയ്ക്ക് വേണ്ടിയിരുന്നത്. മിച്ചെല്‍ മക്ലേഗനാണ് 19ാം ഓവര്‍ എറിയാനെത്തിയത്. എന്നാല്‍, മികച്ച ബൗളിങ് പുറത്തെടുത്ത മക്ലേഗ ന്‍ ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
ഇതോടെ അവസാന ഓവറി ല്‍ സന്ദര്‍ശകരുടെ ലക്ഷ്യം 13 റ ണ്‍സായി. ഗാന്റ് ഏലിയറ്റെ റി ഞ്ഞ 20ാം ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയ ലങ്കയ്ക്ക് ഒമ്പത് റണ്‍സെടുക്കാനെ സാധിച്ചുളളൂ. ലങ്കയ്ക്കുവേണ്ടി ധനുഷ്‌ക ഗുണതിലകയും (46) മിലിന്ദ സിരിവര്‍ധനെയും (42) ഭേദപ്പെട്ട പ്രകടനം നടത്തി.
Next Story

RELATED STORIES

Share it