ആദ്യ ആയിരത്തില്‍ എറണാകുളം മുന്നില്‍; പിന്നില്‍ ഇടുക്കി

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകളില്‍ കൂടുതല്‍പേര്‍ എറണാകുളം ജില്ലയില്‍നിന്ന്. ഇവിടെ നിന്ന് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 6971 പേരില്‍ 185 വിദ്യാര്‍ഥികള്‍ ആദ്യ ആയിരത്തില്‍ ഇടംനേടി. രണ്ടാംസ്ഥാനം കോഴിക്കോട് ജില്ലയ്ക്കാണ്. ജില്ലയില്‍നിന്ന് 5151 പേര്‍ പട്ടികയില്‍ ഇടംനേടിയപ്പോള്‍ 126 പേര്‍ ആദ്യ ആയിരത്തിനുള്ളില്‍ ഉള്‍പ്പെട്ടു. മലപ്പുറം ജില്ലയില്‍നിന്ന് 5168 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ 119 പേരാണ് ആദ്യ ആയിരത്തില്‍ ഇടംനേടിയത്. 14 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട ഇടുക്കി ജില്ലയാണ് ആദ്യ ആയിരത്തി ല്‍ ഇടംപിടിച്ചവരില്‍ പിന്നിലുള്ളത്.
മറ്റ് ജില്ലകളില്‍നിന്ന് ആദ്യ ആയിരത്തില്‍ ഇടംപിടിച്ചവരുടെ കണക്ക് ചുവടെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ആദ്യ ആയിരത്തില്‍ ഇടംപിടിച്ചവര്‍ ക്രമത്തില്‍: തിരുവനന്തപുരം- 6920 (114), കൊല്ലം- 5423 (53), പത്തനംതിട്ട- 2461 (31), ആലപ്പുഴ- 3536 (40), കോട്ടയം- 3364 (64), തൃശൂര്‍- 5434 (86), പാലക്കാട്- 3511 (43), വയനാട്- 766 (18), കണ്ണൂര്‍- 4085 (66), കാസര്‍കോട്- 1361 (21). റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ കൂടുതലും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായവരാണ്. 40,460 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ അവരില്‍ 383 പേര്‍ ആദ്യ ആയിരത്തില്‍ ഇടംനേടി.
കേരളത്തിനു പുറത്തുള്ള വിഎച്ച്എസ്ഇ/ എച്ച്എസ്ഇകളില്‍നിന്നുള്ള 270 പേരില്‍ മൂന്നുപേര്‍ മാത്രമാണ് അദ്യ ആയിരത്തില്‍ ഉള്‍പ്പെട്ടത്. കേരള വിഎച്ച്എസ്ഇയില്‍നിന്ന് 372 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും ആരും ആദ്യ ആയിരത്തിലെത്തിയില്ല. എഐഎസ്എസ്‌സിഇ (സിബിഎസ്ഇ)യില്‍നിന്ന് 13,454 വിദ്യാര്‍ഥികളില്‍ 550 പേര്‍ ആദ്യ ആയിരം റാങ്കില്‍ സ്ഥാനം പിടിച്ചു. ഐഎസ്‌സിഇ (സിഐഎസ്‌സിഇ)യില്‍നിന്നുള്ള 1019 പേരില്‍ 54 വിദ്യാര്‍ഥികളും മറ്റ് വിഭാഗങ്ങളില്‍നിന്നുള്ള 339 പേരില്‍ 10 വിദ്യാര്‍ഥികളും ആദ്യ ആയിരത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ നൂറു റാങ്കുകാരില്‍ ഉള്‍പ്പെട്ട 90 പേരും ആണ്‍കുട്ടികളാണ്. 10 പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ആദ്യ നൂറില്‍ കയറാനായത്. എന്‍ജിനീയറിങ് ആദ്യ 10 റാങ്കില്‍ ആറുപേര്‍ സിബിഎസ്ഇ സിലബസിലും നാലുപേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും പാസായവരാണ്.
ആദ്യ മൂന്നു റാങ്കുകാരും സിബിഎസ്ഇ സിലബസുകാരാണ്. പട്ടികജാതി വിഭാഗത്തിലെ ആദ്യറാങ്ക് ഹയര്‍ സെക്കന്‍ഡറിയിലും രണ്ടാം റാങ്ക് സിബിഎസ്ഇയിലുമാണ്. പട്ടികവര്‍ഗ വിഭാഗത്തിലെ ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കിയത് സിബിഎസ്ഇ സിലബസ് പഠിച്ചവരാണ്. ആദ്യമായി പരീക്ഷ എഴുതിയ 73 പേര്‍ ആദ്യനൂറില്‍ സ്ഥാനംപിടിച്ചപ്പോള്‍ രണ്ടാംതവണ പരീക്ഷ എഴുതിയ 27 പേരാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it