ആദ്യവോട്ടിന്റെ ത്രില്ലില്‍ കന്നിവോട്ടര്‍മാര്‍

ഗുവാഹത്തി: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ അസമില്‍ കന്നിവോട്ടര്‍മാര്‍ ആവേശപൂര്‍വം വോട്ട് രേഖപ്പെടുത്താനെത്തി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്ത്രീകളും കന്നി വോട്ടര്‍മാരും പോളിങ് ബൂത്തുകളിലെത്തി വരിയായി നിന്നു.
126 അസംബ്ലി സീറ്റുകളുള്ള അസമില്‍ 65 സീറ്റുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. 539 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കാന്‍ പുതുവോട്ടര്‍മാര്‍ ആവേശത്തോടെ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 43 വനിതാ സ്ഥാനാര്‍ഥികളാണ് 65 മണ്ഡലങ്ങളിലായി മാറ്റുരയ്ക്കുന്നത്. സ്ത്രീകളുടെ നീണ്ടനിര പോളിങ് ബൂത്തുകളില്‍ കാണാമായിരുന്നു. കാലത്ത് ഏഴു മണിക്ക് മുന്നെ പല സ്റ്റേഷനുകളിലും സ്ത്രീകള്‍ വരിയായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ജനാധിപത്യപ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ ഭിന്നശേഷിക്കാരും വൃദ്ധരുമെല്ലാം പോളിങ് ബൂത്തുകളിലേക്ക് വന്നുകൊണ്ടിരുന്നു. അസമിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി ജനാധിപത്യ സംവിധാനത്തില്‍ പങ്കാളികളായതിന്റെ ത്രില്ലിലാണ് സംസ്ഥാ നത്തെ കന്നി വോട്ടര്‍മാര്‍.
Next Story

RELATED STORIES

Share it