ആദ്യദിനം കേരളത്തിന് രണ്ടു സ്വര്‍ണം

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം മെഡല്‍ വേട്ട തുടങ്ങി. ആദ്യദിനം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ കേരളം അഞ്ചു മെഡലുകള്‍ കരസ്ഥമാക്കി. ഇതില്‍ രണ്ട് സ്വര്‍ണവും ഹൈജംപിലാണ് കേരളം നേടിയത്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെയും അണ്ടര്‍ 18 ആണ്‍കുട്ടികളുടെയും ഹൈജംപിലാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ലിസ്ബത് കരോളിനാണ് ഹൈജംപിലൂടെ കേരളത്തിന് മീറ്റിലെ ആദ്യ സ്വര്‍ണം നേടിതന്നത്. ഹൈജംപില്‍ ജിയോ ജോസാണ് കേരളത്തിന് രണ്ടാം സ്വര്‍ണം സമ്മാനിച്ചത്. ഈയിനത്തില്‍ മനു ഫ്രാന്‍സിസ് കേരളത്തിന് വെള്ളി നേടിതന്നു.
സ്വര്‍ണത്തിനു പുറമേ ലിസ്ബത് ലോങ്ജംപില്‍ വെങ്കല മെഡലും സ്വന്തമാക്കി. ഹൈജംപില്‍ ഗായത്രി ശിവകുമാറാണ് മീറ്റില്‍ കേരളത്തിന് വേണ്ടി വെള്ളി നേടിയ മറ്റൊരു താരം.
Next Story

RELATED STORIES

Share it