Second edit

ആദ്യകാല കുടിയന്‍മാര്‍

ആദ്യത്തെ കുടിയന്‍മാര്‍ ആരായിരിക്കും? 10 ദശലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യര്‍ കാട്ടില്‍ വീണുകിടന്നിരുന്ന പഴം പുളിപ്പിക്കുന്ന രാസപ്രവര്‍ത്തനവിദ്യ കണ്ടുപിടിച്ചിരിക്കണമെന്നു നാലുവര്‍ഷം മുമ്പുള്ള ഒരു ഗവേഷണ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈയടുത്ത് ആര്‍ക്കിയോളജിക്കല്‍ സയന്‍സ് ജേണലില്‍ വന്ന ഗവേഷണ ലേഖനത്തില്‍ 13 സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഫലസ്തീനില്‍ കണ്ടെത്തിയ 100ഓളം തിരിക്കല്ലുകള്‍ മദ്യം വാറ്റാന്‍ ഉപയോഗിച്ചിരുന്നതായിരിക്കണമെന്നു ശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഹിമയുഗത്തിന്റെ അവസാനഘട്ടത്തില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരായിരിക്കണം ഇവര്‍. ഇസ്രായേലിലെ റഖഫേയില്‍ ശവം അടക്കംചെയ്തിരുന്ന ഗുഹകളില്‍ കണ്ടെത്തിയ തിരിക്കല്ലുകളും മൃഗാസ്ഥികളും 30ഓളം തലയോട്ടികളുടെ അവശിഷ്ടങ്ങളും അമേരിക്കയിലെയും ഇസ്രായേലിലെയും സര്‍വകലാശാലാ ഗവേഷകര്‍ അപഗ്രഥനവിധേയമാക്കി. ചില അസ്ഥിപഞ്ജരങ്ങളുടെ ഡിഎന്‍എ കാലഗണന നടത്താന്‍ തങ്ങള്‍ക്കു കഴിഞ്ഞതായി അവര്‍ അവകാശപ്പെടുന്നു. ഗോതമ്പും ബാര്‍ലിയും ഉള്‍പ്പെടെയുള്ള ഏഴുതരം ധാന്യങ്ങള്‍ വാറ്റുക മാത്രമല്ല, സംഭരിച്ചുവയ്ക്കുകയും ചെയ്തിരുന്നതായി അനുമാനിക്കുന്നു. ആദ്യകാല നാഗരികതയുടെ കാലത്തു തന്നെ മനുഷ്യര്‍ മദ്യോല്‍പാദനവും അതിന്റെ ഉപഭോഗവും ജീവിതത്തിന്റെ ഭാഗമാക്കിത്തുടങ്ങിയിരുന്നുവെന്നാണ് അനുമാനിക്കുന്നത്.

Next Story

RELATED STORIES

Share it