ernakulam local

ആദ്യകലക്ഷന്‍ അര്‍ബുദ രോഗികള്‍ക്ക്



ആലുവ: ആലുവയില്‍ നിന്ന് സര്‍വീസ് നടത്തുന്ന നൂറ്റമ്പതോളം ബസുകളുടെ ഉടമകള്‍ ചേര്‍ന്നു കൊച്ചി വീല്‍സ് യുനൈറ്റഡ് സംഘടനക്ക് തുടക്കം കുറിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ബസുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മൊത്തമായി കൂട്ടായ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. പിന്നീട് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വരുമാനം പങ്കുവയ്്ക്കും. 95 ഉടമകളും അറുനൂറോളം ജീവനക്കാരുമാണ് സംഘടനയിലുള്ളത്. പുതിയ തീരുമാന പ്രകാരം മല്‍സരയോട്ടം പൂര്‍ണമായി ഒഴിവാക്കും. പുതിയ കൂട്ടായ്മ തുടങ്ങിയതിന്റെ ആദ്യ ദിനമായ ബുധനാഴ്ചത്തെ കലക്ഷന്‍ പൂര്‍ണമായി അര്‍ബുദ രോഗികള്‍ക്ക് നല്‍കാനാണ്  തീരുമാനം. ജീവകാരുണ്യ സര്‍വീസ് നടത്തുന്നതിന്റെ ഉദ്ഘാടനം സംഘടനയുടെ രക്ഷാധികാരി എപി ഉദയകുമാര്‍ നിര്‍വഹിച്ചു. ശേഖരിക്കുന്ന പണം ആരോഗ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച്  കൈമാറാനാണ് തീരുമാനം.
Next Story

RELATED STORIES

Share it