Idukki local

ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകള്‍

തൊടുപുഴ: വോട്ടെണ്ണല്‍ ദിവസം തപാല്‍ വോട്ടുകളുടെ എണ്ണലാണു ആദ്യം നടക്കുന്നത്. അതു പൂര്‍ത്തിയായാല്‍ അരമണിക്കൂര്‍ ഇടവേളയ്ക്കു ശേഷമാണ് തപാല്‍ യന്ത്രങ്ങളിലെ വോട്ടുകളുടെ എണ്ണല്‍ നടക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനു വേണ്ടി ഒരു പ്രത്യേക മേശ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടാകും.
തപാല്‍ വോട്ടുകളുടെ എണ്ണല്‍ വരണാധികാരിയുടെ സ്വന്തം മേശയില്‍ അദ്ദേഹത്തിന്റെ പൂര്‍ണ ഉത്തരവാദിത്തത്തിലായിരിക്കും. അദ്ദേഹത്തെ സഹായിക്കുന്നതിനു ഒരു ഉപ വരണാധികാരിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടാവും. തപാല്‍ വോട്ടുകളുടെ എണ്ണലും തപാല്‍ യന്ത്രങ്ങളിലെ വോട്ടുകളുടെ എണ്ണലും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെയും വരണാധികാരിയുടെയും പരിപൂര്‍ണ്ണ ഉത്തരവാദിത്തത്തിലും നിരീക്ഷണത്തിന്‍ കീഴിലുമായിരിക്കും നടക്കുന്നത്. സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ അദ്ദേഹം നിയോഗിക്കുന്ന വോട്ടെണ്ണല്‍ ഏജന്റോ തപാല്‍ വോട്ടെണ്ണല്‍ മേശയുടെ അരികില്‍ ഹാജരായിരിക്കണം.
റിട്ടേണിങ് ഓഫിസര്‍മാര്‍ തങ്ങളുടെ മേശയില്‍ തപാല്‍ ബാലറ്റു പേപ്പറുകള്‍ എണ്ണുന്ന അവസരത്തില്‍ തന്നെ അസി. റിട്ടേണിങ് ഓഫിസര്‍മാര്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ തങ്ങളുടെ മേശയില്‍ എണ്ണും. ഇതിനായി വിവിധ പോളിങ് സ്റ്റേഷനുകളില്‍ നിന്ന് ലഭിച്ച വോട്ടിങ് കണ്‍ട്രോള്‍ യൂനിറ്റുകള്‍ പോളിങ് സ്റ്റേഷനുകളുടെ നമ്പര്‍ ക്രമത്തില്‍ ഒന്നാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ വോട്ടിങ് കണ്‍ട്രോള്‍ യൂനിറ്റ് ഒന്നാം നമ്പര്‍ മേശയിലും രണ്ടാം നമ്പര്‍ പോളിംഗ് സ്റ്റേഷനിലെ വോട്ടിങ് യന്ത്ര യൂനിറ്റ് രണ്ടാം നമ്പര്‍ മേശയിലും എന്ന ക്രമത്തില്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it