Flash News

ആദ്യം ആക്രമിക്കേണ്ടത് മതേതരവാദികളെ:സാധ്വി സരസ്വതി

ആദ്യം ആക്രമിക്കേണ്ടത് മതേതരവാദികളെ:സാധ്വി സരസ്വതി
X


ന്യൂഡല്‍ഹി: ആദ്യം ആക്രമിക്കേണ്ടത് മതേതരവാദികളെയാണെന്ന് സാധ്വി സരസ്വതി. ഹിന്ദു ജനജാഗ്രത സമിതി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷനില്‍ സംസാരിക്കുകകയായിരുന്നു അവര്‍.രാജ്യത്തെ ഹിന്ദുക്കളെല്ലാം മതേതരവാദികളുടെ പിടിയിലാണ്. ആദ്യം ഹിന്ദുക്കളെ ഹിന്ദുക്കളാക്കി മാറ്റണം. അതാണ് ഏറ്റവും വലിയ വെല്ലുവിളി. ഹിന്ദു സഹോദരങ്ങളെ കയ്യടക്കിവച്ചിരിക്കുന്ന മതേതരവാദികളാണ് ആദ്യം ആക്രമിക്കപെടേണ്ടതെന്നും സാധ്വി സരസ്വതി പറഞ്ഞു.
ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കി കൊല്ലണമെന്നും സാധ്വി സരസ്വതി പറഞ്ഞു. പലരും അന്തസിന്റെ ഭാഗമായാണ് ബീഫ് കഴിക്കുന്നത്. ഇവരെ പരസ്യമായി വധശിക്ഷക്ക് വിധേയരാക്കണം. എങ്കിലേ പശുക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകൂ. 'ലൗ ജിഹാദി'ല്‍ നിന്ന് രക്ഷപ്പെടാന്‍ ഹിന്ദു പെണ്‍കുട്ടികള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it