ആദിശങ്കരന്റെ ജന്മദിനം തത്വചിന്താ ദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ആദിശങ്കരാചാര്യരുടെ ജന്മദിനമായ മെയ് 11 ദേശീയ തത്വചിന്താ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ നവോദയം നിര്‍ദേശിച്ചതനുസരിച്ചാണ് കേന്ദ്രം ദിനാചരണം പരിഗണിക്കുന്നതെന്ന് ഒരു ദേശീയ പത്രം റിപോര്‍ട്ട് ചെയ്തു.
ആര്‍എസ്എസ് നേതാവ് പി പരമേശ്വരന്‍ സ്ഥാപിച്ച സംഘടനയുടെ യോഗം കുറച്ചുനാള്‍ മുമ്പാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ ചടങ്ങില്‍ കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി മഹേഷ് ശര്‍മ മുഖ്യാതിഥിയായിരുന്നു.
ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാല്‍, അഖിലേന്ത്യാ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദിശങ്കരന്റെ ജന്മദിനം ദേശീയ തത്വചിന്താ ദിനമായി ആചരിക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്നും മന്ത്രി ശര്‍മ പറഞ്ഞതായി പത്രം റിപോര്‍ട്ട് ചെയ്തു.
എഡി 788ല്‍ കാലടിയില്‍ ജനിച്ച ആദിശങ്കരാചാര്യര്‍ അദൈ്വത ദര്‍ശനത്തിന്റെ പ്രയോക്താവാണ്.
Next Story

RELATED STORIES

Share it