ആദിവാസി വൃദ്ധനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
BY Sumeera SMR12 Feb 2016 4:28 AM GMT
Sumeera SMR12 Feb 2016 4:28 AM GMT
പടിഞ്ഞാറത്തറ: ആദിവാസി വൃദ്ധനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ മംഗളംകുന്ന് കോളനയിലെ കരിക്കനെന്ന 65കാരനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിയാംവയല്‍ സ്വദേശി നകുലനെ പടിഞ്ഞാറത്തറ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 4.30ഓടെ കുറ്റിയാംവയല്‍ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കരിക്കനെ യാതൊരു പ്രകോപനവുമില്ലാതെ നകുലന് കുത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കരിക്കനെ വാര്‍ഡ് അംഗം ശാന്തിനി ഷാജിയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പോലിസെത്തി കാടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നിന്ന് നകുലനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലിസ് സംഘത്തിന് നേരെയും നകുലന് കത്തിവീശി പരാക്രമങ്ങള്‍ കാട്ടി. പോലിസ് ബലം പ്രയോഗിച്ച് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. നകുലന് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളതായി പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMTസൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
23 April 2024 11:23 AM GMTഇസ്രായേലില്‍ പൊട്ടിത്തെറി; മിലിറ്ററി ഇന്റലിജന്‍സ് മേധാവി...
22 April 2024 2:28 PM GMT