ആദിവാസി യുവതീ യുവാക്കള്‍ സംസ്ഥാന സേനകളിലേക്ക്

കാളികാവ്: പോലിസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളിലേക്ക് നാലു യുവതികളുള്‍പ്പെടെ 11 ആദിവാസി ഉദ്യോഗാര്‍ഥികള്‍ അര്‍ഹത നേടി. ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ആദിവാസികള്‍ക്കു വേണ്ടി മാത്രം പ്രത്യേക പിഎസ്‌സി പരീക്ഷ നടത്തിയിരുന്നു.
മുന്നൂറോളം പേരായിരുന്നു പരീക്ഷയ്‌ക്കെത്തിയത്. ഇതില്‍ 230 പേര്‍ ശാരീരികക്ഷമതാ പരീക്ഷ പാസായി. മലപ്പുറം ജില്ലയില്‍ നിന്നു 11 പേര്‍ ഇതില്‍ നിന്നു വിവിധ വകുപ്പിലേക്കു നിയമനത്തിന് അര്‍ഹത നേടുകയും ചെയ്തു. ചോക്കാട് നാല്‍പത് സെന്റ് കോളനിയിലെ വി ലിജിന് ഒന്നാം റാങ്കോടെ സിവില്‍ എക്‌സൈസ് ഓഫിസറായി നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ ലഭിച്ചു. ജോലി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു ബോട്ടണി ബിരുദധാരിയായ ലിജിന്‍ പറഞ്ഞു. വഴിക്കടവ് ഫോറസ്റ്റ് ഓഫിസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ വല്‍സലന്റെയും ശാന്തമ്മയുടെയും മൂത്ത മകനാണു ലിജിന്‍. പ്ലസ്ടു വിദ്യാര്‍ഥിനിയായ ലിന്‍ഷ, അഞ്ചാം ക്ലാസുകാരന്‍ ലിജിത്ത് എന്നിവരാണ് ലിജിന്റെ സഹോദരങ്ങള്‍.
Next Story

RELATED STORIES

Share it