ernakulam local

ആദിവാസി കുടിലുകള്‍ കാട്ടാന ഭീതിയില്‍



പെരുമ്പാവൂര്‍: ചക്ക പഴുത്തു തുടങ്ങിയതോടെ പൊങ്ങിന്‍ ചുവട് ആദിവാസി കുടിലുകളില്‍ ഭീതിയുണര്‍ന്നു. മണം പിടിച്ചെത്തുന്ന കാട്ടാനകള്‍ വീടും കൃഷിയിടങ്ങളും നശിപ്പിച്ചിട്ടെ പിന്‍തിരിയുവെന്നാണ് ആദിവാസികളുടെ പരാതി. 10 നാള്‍ക്കു മുമ്പ് വെളിച്ചമെത്തിയെങ്കിലും അത് മൂന്നു ദിസസത്തിന് ശേഷം തെളിഞ്ഞില്ല. പറമ്പിലെ ചക്ക തേടിയെത്തിയ ആനകള്‍ ഇത്തവണ  വീടു നശിപ്പിച്ചത് വെള്ളാള്‍ തങ്കത്തിന്റെയും കിളിപ്പ—റമ്പില്‍ കോതകുട്ടിയുടേയുമാണ്. എര്‍ത്ത് ഇടാന്‍ പണം അനുവധിച്ചെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി ഇതേ വരെ നടന്നട്ടില്ല. പെരുമ്പാവൂര്‍ മണ്ഡലത്തില്‍പെട്ട കോളനിയില്‍ ഇടമലയാര്‍ കാടില്‍കൂടി  ആദിവാസി കുടിയിലേക്കെത്താന്‍ ഇനിയും നാലു കിലോമീറ്റര്‍ റോഡ് പണി നടക്കാനുണ്ട്. ബാക്കി പണി ഏറെക്കുറെ കഴിഞ്ഞു. വൈശാലി ഗുഹയുടെ സമീപത്തു നിന്നും മൂന്നു കിലോമീറ്ററും ചേലക്കേറ്റത്തെ ഒരു കിലോമീറ്ററുമാണത്. കഴിഞ്ഞ വര്‍ഷം നടന്ന റോഡുപണി തകര്‍ന്നുതുടങ്ങി. മൂന്നു കലുങ്കു പണിയും തീര്‍ക്കാനുണ്ട് റേഷന്‍ വിതരണവും നല്ല വണ്ണം നടക്കുന്നില്ല. രാജപ്പന്‍കാണി പറഞ്ഞു.  ചില ആദിവാസികള്‍ക്കു ഫോണുണ്ടെങ്കിലും റേഞ്ചില്ല. ഇവര്‍ കോതമംഗലത്തെത്തുമ്പോഴാണ് മറ്റുള്ളവരുമായി ഫോണ്‍ബന്ധമുള്ളു. കോളനിയിലെ കാളി ക്ഷേത്രത്തിനടുത്ത് കുന്നിനു സമീപം മാത്രമാണ് വല്ലപ്പോഴും റെയ്ഞ്ചുള്ളു. വര്‍ഷങ്ങളായി കോളനിയിലേക്കുള്ള പാലവും റോഡും കോളനിയിലെ വികസന പ്രവര്‍ത്തന നിര്‍മാണ കരാര്‍ എടുക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരുമുന്‍ ബ്ലോക്ക് മെംബറാണ് ഇദ്ദേഹത്തിന് ശേഷം ഇദ്ദേഹത്തിന്റെ മകനും കരാറെടുത്തു തുടങ്ങി. കരാറു പണികളില്‍ വന്‍ അഴിമതികള്‍ നടക്കുന്നതായും ആക്ഷേപമുണ്ടെങ്കിലും ഈ വഴിക്ക് ആരും ചെല്ലാത്തതിനാല്‍ ഇവ മൂടപ്പെടുകയാണ് പതിവ്. അഞ്ചു വര്‍ഷം മുമ്പ് വരെ നിര്‍മിച്ച ചപ്പാത്തു കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന്് അടുത്ത കരാര്‍ നല്‍കിയതാകട്ടെ ഇതേ കരാറുകാരന് തന്നെ. ആദിവാസികളുടെ ഫണ്ട് ഒഴുകുന്നത് കരാറുകാരന്‍െയും ഉദ്യോഗസ്ഥര്‍ക്കുമെന്ന രഹസ്യം പരസ്യമാണെങ്കിലും ആരും ചോദിക്കില്ലെന്ന് ധൈര്യത്തിലാണ് ഇപ്പോഴും പണികള്‍ നടക്കുന്നത്.  ഇതിനെല്ലാം മാറ്റം വരുമെന്ന പ്രതീക്ഷയിലാണിപ്പോഴിവര്‍ .
Next Story

RELATED STORIES

Share it