Flash News

ആദിവാസികുട്ടികള്‍ക്ക് മര്‍ദ്ദനം; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പത്തനംതിട്ട: പെരുനാട് ശബരി ശരണാശ്രമത്തിലെ മണികണ്ഠ ഗുരുകുലത്തില്‍ ആദിവാസികുട്ടികള്‍ ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധികൃതരില്‍നിന്ന് റിപോര്‍ട്ട് തേടി.  പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പെരുനാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, പെരുനാട് ഗവണ്‍മെന്റ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ഒക്ടോബര്‍ 20നകം റിപോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ അംഗം ശ്രീമതി ജെ സന്ധ്യ നിര്‍ദ്ദേശം നല്‍കിയത്.

ഇന്നലെയാണ് പത്തനംതിട്ട ജില്ലയിലെ അട്ടത്തോട് ആദിവാസി കോളനിയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ബിജു, അര്‍ജ്ജുനന്‍ എന്നീ കൂട്ടികള്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. അഞ്ചും പത്തും വയസ്സുള്ള കുട്ടികളാണ് മര്‍ദ്ദനത്തിന് ഇരയായത്. വിദ്യാഭ്യാസം നല്‍കുന്നതിനാണ് ഇവരെ ശബരി ശരണാശ്രമത്തില്‍ കൊണ്ടു വന്നത്. പരിക്കേറ്റ കുട്ടികളെ പെരുനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായുള്ള സ്ഥാപനമാണ്     പെരുനാട് ശബരി ശരണാശ്രമം.
Next Story

RELATED STORIES

Share it