palakkad local

ആദിവാസികള്‍ക്കിടയില്‍ മാനസിക വിഭ്രാന്തിയുള്ളവരുടെ എണ്ണം കൂടുന്നു

മണ്ണാര്‍ക്കാട്: താലൂക്കിലെ ആദിവാസി കോളനികളില്‍ മാനസിക വിഭ്രാന്തിയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. ആദിവാസി ഊരുകളില്‍ മനസിന്റെ താളം തെറ്റി അലയുന്നവര്‍ ഏറെയാണ്. അഗളി പഞ്ചായത്തില്‍ 192പേരും ഷോളയൂരില്‍ 93പേരും പുതൂരില്‍ 80 പേരുമാണുള്ളത്.
അട്ടപ്പാടിക്കു താഴെ തെങ്കരയില്‍ എട്ടു പേരും കാഞ്ഞിരപ്പുഴയില്‍ നാലും മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ ഒന്നു വീതവുമാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍.അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തുകളില്‍ മാനസിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണത്തിന്റെ അറുപത് ശതമാനവും ആദിവാസികളാണ്. ഇത്തരത്തിലുള്ളവര്‍ ചികില്‍സ തേടുന്നത് വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിചരണത്തിനും ചികില്‍സാ സമയത്ത് കൂടെ നില്‍ക്കാനും ആളില്ലാത്തതതാണ് ഇവര്‍ക്ക് പ്രതിസന്ധി. ഇത്തരത്തില്‍ ആളില്ലാത്തവര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ കടമ്പകള്‍ ഏറെയാണ്. ഇത്തരക്കാരുടെ വിവരം ആദ്യം പോലിസില്‍ അറിയിക്കണം. പൊലീസിനെയും കൂട്ടി രോഗിയെ വാഹനത്തില്‍ കയറ്റി ജില്ലാ കോടതിയെ സമീപിക്കണം. കോടി നിര്‍ദേശ പ്രകാരം രോഗിയെ ഡോക്ടര്‍ പരിശോധിച്ച് റിപോര്‍ട്ട് വാങ്ങണം. ഈ റിപോര്‍ട്ടുമായി വീണ്ടും കോടതിയില്‍ എത്തി ഉത്തരവു വാങ്ങി വേണം ചികില്‍സാ കേന്ദ്രത്തിലെത്തിക്കാന്‍. അട്ടപ്പാടി പോലുള്ള സ്ഥലങ്ങളില്‍ നിന്ന് ഒരു രോഗിയെ തൃശൂരിലെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ട് ദിവസം വേണം. െ്രെടബല്‍  വകുപ്പില്‍ നിന്ന് വാഹനത്തിനുള്ള കിലോമീറ്റര്‍ ചാര്‍ജ്മാത്രമാണ് ലഭിക്കുക. ഇത് കരാണം ഇത്തരക്കാരെ കൊണ്ടു പോകാന്‍ വാഹനം ലഭിക്കാറില്ല. പലപ്പോഴും പ്രമോട്ടര്‍മാര്‍ കൈയ്യില്‍ നിന്ന് കാശ് എടുക്കേണ്ട സ്ഥിതിയാണ്. ചികില്‍സാ കേന്ദ്രത്തിലെ സ്ഥിതിയും ആശാവഹമല്ല. ഒരാഴ്ചത്തെ ചികില്‍സ കഴിഞ്ഞാല്‍ രോഗിയെ തിരികെ കൊണ്ടു പോകാന്‍ ആവശ്യപ്പെട്ട് വിളി വരും. ഈ കടമ്പകള്‍ എല്ലാം മാനസിക വൈകല്യമുള്ളവര്‍ക്ക് ചികില്‍സ ലഭിക്കാതിരിക്കാന്‍ കാരണമാവുകയാണ്. ചികില്‍സാ കേന്ദ്രത്തില്‍ നിന്നും തിരികെ കൊണ്ടുവരുന്നവരെ താമസിപ്പിക്കാന്‍ ഇടമില്ലാത്തതിനാല്‍ ആദിവാസി പ്രമോട്ടര്‍മാരും നിസ്സഹായാവസ്ഥയിലാണ്.
Next Story

RELATED STORIES

Share it