wayanad local

'ആദിവാസികളെ മദ്യ വിമുക്തരാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കണം'

പുല്‍പ്പള്ളി: ആദിവാസികളെ മദ്യവിമുക്തരാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേരളാ മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന ദുശ്ശാഠ്യവുമായി മുന്നോട്ടുപോവുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്നണിക്ക് തിരെഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാവുമെന്നും സമ്പൂര്‍ണ മദ്യനിരോധനത്തിന് വേണ്ടി നിലകൊള്ളുകയാണ് ജനപക്ഷ രാഷ്ട്രീയക്കാര്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മദ്യ വിമുക്ത ഭാരതമെന്ന സന്ദേശവുമായി കേരള മദ്യനിരോധന സമിതി നടത്തിവരുന്ന 40 ദിവസത്തെ സംസ്ഥാന ജാഥയ്ക്ക് പുല്‍പ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ. യൂസഫ് മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. പഴശ്ശിരാജാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് ഉദ്ഘാടനം ചെയ്തു.
ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ്, ഡോ. കെ ലക്ഷ്മണന്‍, പപ്പന്‍ കുന്നാട്ടി, പാസ്റ്റര്‍ ജോസ് അമ്പാട്ട്, പത്മിനി ടീച്ചര്‍, എന്‍ യു ബേബി, മേഴ്‌സി ഉണ്ടയങ്ങാടി, ജോസ് സംസാരിച്ചു. പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയിലേക്ക് ജില്ലയില്‍ നിന്ന് ശേഖരിച്ച ഒപ്പുകളുടെ സമാഹാരം ജില്ലാ സെക്രട്ടറി ജോസ് അമ്പാട്ട് സംസ്ഥാന സെക്രട്ടറിയെ ഏല്‍പ്പിച്ചു.
Next Story

RELATED STORIES

Share it