Flash News

ആദിത്യനാഥിന് തിരിച്ചടി; മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി

ആദിത്യനാഥിന് തിരിച്ചടി; മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി
X


ലക്‌നോ: യുപിയില്‍ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള ബിജെപി സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും സംസ്ഥാനത്ത് അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അലഹാബാദ് ഹൈക്കോടതി വിധിക്കുകയായിരുന്നു. അറവുശാലകള്‍ പൂട്ടുന്നതിനു പകരം പുതിയതു തുറക്കുകയാണ് വേണ്ടതെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കാലാവധി അവസാനിച്ച അറവുശാലകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കണം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം അറവുശാലകള്‍ വ്യാപകമായി അടച്ചുപൂട്ടിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ മാത്രമാണ് അടച്ചുപൂട്ടിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ആദിത്യനാഥിന്റെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനമായിരുന്നു അറവുശാലകള്‍ അടച്ചുപൂട്ടുക എന്നത്. ജസ്റ്റിസുമാരായ എപി ഷാഹി, സഞ്ജയ് ഫര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

[related]
Next Story

RELATED STORIES

Share it