Flash News

ആദിത്യനാഥിന്റെ സന്ദര്‍ശന ശേഷം കൂളറുകള്‍ നീക്കംചെയ്തു



അലഹബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അലഹബാദ് നെഹ്‌റു ആശുപത്രി സന്ദര്‍ശനത്തിനു മുന്നോടിയായി ആശുപത്രിയില്‍ സ്ഥാപി ച്ച 20ഓളം എയര്‍ കൂളറുകള്‍ സന്ദര്‍ശനശേഷം നീക്കം ചെയ്തു. സന്ദര്‍ശനത്തില്‍ തനിക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നേരത്തേ നി ര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനു തൊട്ടുപിന്നാലെയാണ് ആശുപത്രിയില്‍ കൂളറുകള്‍ സ്ഥാപിച്ചത്.മുഖ്യമന്ത്രി പോയതിനു പിന്നാലെ കൂളറുകള്‍ നീക്കം ചെയ്തു. കൂളറുകള്‍ റിക്ഷകളില്‍ കൊണ്ടുപോവുന്ന ദൃശ്യം ഒരു പ്രാദേശിക ഫോട്ടോഗ്രാഫര്‍ കാമറയി ല്‍ പകര്‍ത്തി.  മുഖ്യമന്ത്രി വന്നതിനാല്‍ കൂളറുകള്‍ ലഭ്യമാവുകയും അല്‍പസമയത്തേക്ക് ചൂടില്‍ നിന്നു തങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്‌തെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it