ആദിത്യനാഥിനെ ആക്ഷേപിച്ചുവെന്ന് പരാതി: യുവാവിനെ അറസ്റ്റ് ചെയ്തു

ലഖ്‌നോ: മുഖ്യമന്ത്രി ആദിത്യനാഥിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ഉമേശ് (20) ആണ് അറസ്റ്റിലായത്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകനെതിരേ വധഭീഷണി മുഴക്കിയതിനും ഇദ്ദേഹത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഹിന്ദു യുവവാഹിനി മേഖലാ പ്രസിഡന്റ് നവീന്‍ പണ്ഡിറ്റിന്റെ പരാതിയിലാണ് അറസ്റ്റെന്ന് പോലിസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച നഗരത്തില്‍ നടത്താനിരുന്ന ഖവ്വാലി പരിപാടിക്കെതിരേ നവീന്‍ പണ്ഡിറ്റ് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പണ്ഡിറ്റിനെ ഉമേശ് ശകാരിക്കുകയും വാഗ്വാദത്തിനിടെ മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് കേസ്. പിന്നീട് നാലുപേരുമായി ചേര്‍ന്ന് കൈത്തോക്കുമായി പണ്ഡിറ്റിന്റെ വീട്ടിലെത്തിയ ഉമേശ്, പണ്ഡിറ്റിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഉമേശിന്റെ സഹായികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it