kasaragod local

ആദായനികുതി വകുപ്പ് കാര്യാലയത്തില്‍ സൗരോര്‍ജ പ്ലാന്റ് സ്വിച്ച് ഓണ്‍ നാളെ

കാസര്‍കോട്: വിദ്യാനഗറിലെ ആദായ നികുതി വകുപ്പിന്റെ കാര്യാലയത്തില്‍ സരോര്‍ജ്ജ പ്ലാ ന്റ് സ്ഥാപിച്ചതായി ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ കെ എ ചന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 11ന് ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പിആര്‍ രവികുമാര്‍ ഇതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പ്രണബ് കുമാര്‍, കോഴിക്കോട് ഇന്‍കം ടാക്‌സ് അപ്പീല്‍ വിഭാഗം കമ്മീഷണര്‍ പി എന്‍ ദേവദാസന്‍, കൊച്ചി ഇന്‍കം ടാക്‌സ് കമ്മീഷണര്‍ എ മോഹന്‍ സംബന്ധിക്കും. സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്‍കം ടാക്‌സ് ഓഫിസ് എന്ന പദവി കാസര്‍കോടിന് സ്വന്തമാകും.
സൗരോര്‍ജം സ്വന്തമായി ഉ ല്‍പാദിപ്പിച്ചു തുടങ്ങിയതിനാല്‍ ഈ മാസം മുതല്‍ കെഎസ്ഇബിയില്‍ ബില്‍ അടയ്‌ക്കേണ്ടി വരില്ല. കണ്ണൂര്‍, കോഴിക്കോട് ഇന്‍കം ടാക്‌സ് കാര്യാലയങ്ങളില്‍ ഈ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 57 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കും. ശരാശരി 40-45 യൂനിറ്റാണ് ഓഫിസിന് ആവശ്യമായി വരുന്നത്. ബാക്കി കെഎസ്ഇബിക്ക് കൈമാറും. 15 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ പാനല്‍ സ്ഥാപിച്ചത്. വാര്‍ത്താസമ്മേളനത്തി ല്‍ കാസര്‍കോട് ഇന്‍കം ടാക്‌സ് ഓഫിസര്‍മാരായ എ മുരളീധരന്‍, കെ ശ്രീജേഷ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it