Second edit

ആത്മീയ വില്‍പന

ആത്മീയത എക്കാലത്തും വന്‍തോതില്‍ വിറ്റുപോവുന്ന ഉല്‍പന്നമാണ്. എല്ലാ മതങ്ങളിലും ആത്മീയാചാര്യന്മാര്‍ പലരൂപങ്ങളില്‍ മനശ്ശാന്തി വില്‍ക്കുന്നു. അമേരിക്കയിലും യൂറോപ്പിലും തെക്കുകിഴക്കനേഷ്യയിലും ടെലിവാഞ്ചലിസ്റ്റുകള്‍ എന്നു പറയുന്ന, ടിവിയില്‍ സുവിശേഷം പ്രസംഗിക്കുന്ന ചില ആശാന്മാരുടെ വിറ്റുവരവുകള്‍ ശതകോടി ഡോളര്‍ കവിയും. ഓണ്‍ലൈന്‍ ബിസിനസ് പോലെ ആത്മീയവ്യാപാരവും ഇന്ത്യയില്‍ അതിവേഗം വളരുകയാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗുര്‍മീത് രാം റഹീം സിങ് ഇന്‍സാന്‍ എന്ന സിഖ് ഗുരു ബോളിവുഡ് ശൈലിയിലാണ് ആത്മശാന്തിയും കൂടെ ഔഷധങ്ങളും വില്‍ക്കുന്നത്. തന്റെ വമ്പിച്ച അനുയായിവൃന്ദത്തെ വ്യാപാരത്തിന് ഉപയോഗിച്ച അദ്ദേഹമാണ് മറ്റ് ആള്‍ദൈവങ്ങള്‍ക്ക് മാതൃകയായത്. ബാബാ രാംദേവ് പതഞ്ജലി ബ്രാന്‍ഡില്‍ ഒരുപാട് ആയുര്‍വേദ ഔഷധങ്ങള്‍ കമ്പോളത്തിലിറക്കിയിട്ടുണ്ട്. ഗോമൂത്രം ചേര്‍ന്നതാണ് പല വിശിഷ്ട മരുന്നുകളും. അതിനുപുറമേ ബാബ ഈയ്യിടെ നൂഡില്‍സും പുറത്തിറക്കി. ഖാദി ഉപയോഗിച്ച് തയ്ക്കുന്ന സ്‌പോര്‍ട്‌സ് വസ്ത്രങ്ങളാണ് അദ്ദേഹത്തിന്റെ അടുത്ത പ്രൊഡക്റ്റ് ലൈന്‍. എല്ലാ തന്ത്രങ്ങളും ഉല്‍പന്നങ്ങളുടെ വില്‍പന കൂട്ടാന്‍ ബാബ ഉപയോഗിക്കുന്നുണ്ട്. യൂനിലിവറിനെയും കാഡ്ബറിയെയും പരസ്യത്തിന്റെ കാര്യത്തില്‍ ബാബ കവച്ചുവയ്ക്കുന്നു. അതിനനുസരിച്ചാണ് വില്‍പനയും. 6,000 കോടി രൂപയുടെ പതഞ്ജലി ഉല്‍പന്നങ്ങള്‍ വില്‍ക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു.അതിജീവനകലയുടെ ആചാര്യനും പലവിധ ഔഷധങ്ങളുമായി രംഗത്തുണ്ട്. ശ്രീ ശ്രീയുടെ അതിജീവനകല തന്നെ വന്‍തോതില്‍ പണം വാരുന്ന ഏര്‍പ്പാടാണ്.
Next Story

RELATED STORIES

Share it