Pravasi

ആത്മീയ ചികില്‍സയ്ക്ക് 14 പണ്ഡിതന്‍മാര്‍ക്ക് അനുമതി



ദോഹ: ആത്മീയ ചികിത്സയിലൂടെ രോഗശാന്തി തേടുന്നവരെ സഹായിക്കാനായി ഔഖാഫ് ഇസ്‌ലാമിക മന്ത്രാലയം പതിനാല് മതപണ്ഡിതന്‍മാരെ ചുമതലപ്പെടുത്തി. വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചക വൈദ്യത്തിലൂടെയും ചികില്‍സ തേടുന്ന രോഗികള്‍ക്ക് മതപുരോഹിതരുടെ സഹായം തേടാം. സ്വകാര്യത സംരക്ഷിച്ചു കൊണ്ടായിരിക്കും ഇവര്‍ ചികില്‍സ നല്‍കുക. ഉചിതമായ സമയങ്ങളില്‍ അവരെ വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു. മതപുരോഹിതന്‍മാരുടെ പേര്, രാജ്യം, അവര്‍ പ്രവര്‍ത്തിക്കുന്ന പള്ളികളുടെ പേര്, പ്രദേശം, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭിക്കും. രണ്ട് സ്വദേശികളും സുദാന്‍, യമന്‍, അല്‍ജീരിയ, ഈജിപ്ത് തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളായ പന്ത്രണ്ട് മതപുരോഹിതരെയുമാണ് ഇതിനായി ഖത്തര്‍ ഔഖാഫ് മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it