Flash News

ആത്മഹത്യ കര്‍ഷകര്‍ക്കിടയില്‍ ഫാഷനായി മാറിയെന്ന് ബിജെപി എംപി

ആത്മഹത്യ കര്‍ഷകര്‍ക്കിടയില്‍ ഫാഷനായി മാറിയെന്ന് ബിജെപി എംപി
X
gopal-shettyമുംബൈ: ആത്മഹത്യ കര്‍ഷകര്‍ക്കിടയില്‍ ഫാഷനായി മാറിയെന്നും ജീവനൊടുക്കുക എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും മഹാരാഷ്ട്രയിലെ നോര്‍ത്ത്് മുംബൈ മണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി എംപി ഗോപാല്‍ ഷെട്ടി. എല്ലാ കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും പട്ടിണിയും മൂലമുള്ളതല്ല. ഇതൊരു ഫാഷനാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ മറ്റു സംസ്ഥാനം ഏഴു കൊടുക്കും- ബോറിവില്ലിയിലെ ഒരു ചടങ്ങില്‍ ഷെട്ടി പറഞ്ഞു.
ഈ വര്‍ഷം 124 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്തു നിന്നുള്ള എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it