ആത്മഹത്യാ ഭീഷണിയുമായി ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി

ബംഗളൂരു: നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതി കെ ടി നവീന്‍ കുമാര്‍ ആഗ ഹോട്ടി മാന്‍ജ. ബംഗളൂരു സെഷന്‍ കോടതി മുമ്പാകെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്കു വിധേയനാവാന്‍ 38കാരനായ കുമാര്‍ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.
ഇതിനായി പ്രതിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഈ മാസം 14ന് ഗാന്ധിനഗറിലേക്ക് എത്തിച്ചു. കോടതിയുടെ അനുമതിയുണ്ടെങ്കിലും ഇത്തരം പരിശോധനയ്ക്കു പ്രതിയുടെ സമ്മതപത്രം ലഭിക്കേണ്ടതുണ്ട്. ഇതുപ്രകാരം പോളിഗ്രാഫും ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഒസിലേഷന്‍ സിഗ്നേച്ചര്‍ പ്രൊഫൈലിങ് (ബിഇഒഎസ്) ശരീരത്തില്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ വിശദീകരിച്ചതോടെയാണ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
Next Story

RELATED STORIES

Share it