ആത്മഹത്യാപ്രേരണ: പോലിസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: 25കാരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്ന കേസില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഡല്‍ഹി വിജയ് വിഹാര്‍ പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഇന്‍സ്‌പെക്ടര്‍ തന്നെ പീഡിപ്പിച്ചതായും ശല്യം ചെയ്തിരുന്നതായും യുവതി ആരോപിച്ചിരുന്നു. തിസ് ഹസാരി കോടതി വളപ്പില്‍ അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു പേജ് വരുന്ന ആത്മഹത്യാക്കുറിപ്പില്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിച്ചു. ചോദ്യംചെയ്യലില്‍ ഇന്‍സ്‌പെക്ടര്‍ കുറ്റക്കാരനാണെന്ന് പോലിസ് കണ്ടെത്തി. ഐപിസി പ്രകാരമാണ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായത്. വിഷം കഴിച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.
Next Story

RELATED STORIES

Share it