malappuram local

ആതിരയ്ക്ക് കരള്‍ മാറ്റിവയ്ക്കണം; നിസ്സഹായതയില്‍ കുടുംബം

പൊന്നാനി: ജീവിത പ്രാരബ്ദങ്ങള്‍ക്ക് നടുവില്‍ രക്താര്‍ബുധം തളര്‍ത്തിയ ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണു പതിനാലുകാരിയായ ആതിരയും കുടുംബവും. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള ഭാരിച്ച തുക എങ്ങനെ സമാഹരിക്കുമെന്നറിയാതെ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. പൊന്നാനി ഈഴുവത്തിരുത്തി ഈശ്വരമംഗലം സ്വദേശിയായ ചാക്കേത്തുവളപ്പില്‍ സത്യന്‍-പ്രിയ ദമ്പതികളുടെ നാലു കുട്ടികളില്‍ രണ്ടാമത്തെ മകളായ ആതിരയ്ക്കാണ് രക്താര്‍ബുധം പിടിപെട്ടത്. ജന്മനാ അസുഖങ്ങള്‍ വിട്ടൊഴിയാതെ ആതിരയ്‌ക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് നാലാം വയസ്സില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രക്താര്‍ബുധമാണെന്ന് സ്ഥിരീകരിച്ചത്. രക്താര്‍ബുധം സുഖപ്പെടുത്താനായുള്ള നെട്ടോട്ടത്തിലായി പിന്നീട് കൂലിപ്പണിക്കാരനായ അച്ഛന്‍ സത്യന്‍. 10 വര്‍ഷത്തോളമായി ചികില്‍സ നടന്നുകൊണ്ടിരിക്കെയാണ് അണുബാധ പിടിപെട്ടത്. അണുബാധ കരളിനെ ബാധിച്ചതോടെ കരള്‍ മാറ്റിവയ്ക്കുക മാത്രമാണ് ഏക ആശ്രയം. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്ന സത്യന് മകളുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്തുകയെന്നത് സ്വപ്‌നം മാത്രമാണ്. 40 ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഉദാരമതികളുടെ സഹായം മാത്രമാണു പ്രതീക്ഷ. രണ്ട് സെന്റ് ഭൂമിയില്‍ ഷീറ്റ് കൊണ്ടുമറച്ച വീട്ടില്‍ മക്കളെയും നെഞ്ചോട് ചേര്‍ത്ത് കിടക്കുന്ന സത്യന്റെയും മകള്‍ ആതിരയുടെയും കണ്ണീര് തുടയ്ക്കാന്‍ ഉദാരമതികള്‍ കനിയുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്.
സഹായങ്ങള്‍ കേരള ഗ്രാമീണ്‍ ബാങ്ക് വട്ടംകുളം ശാഖ അക്കൗണ്ട്് നമ്പര്‍ 402 251 004 105 14  ഐഎഫ്എസ് കോഡ്. ഗഘഏആ004225 നമ്പറില്‍ അയക്കുക.
Next Story

RELATED STORIES

Share it